2020 അധിവർഷമാണ്. അതിനാൽ ഫെബ്രുവരിയിൽ സാധാരണ 28 ദിവസത്തിന് പകരം 29 ദിവസങ്ങൾ ഉണ്ടാകും. നാലു വർഷത്തിലൊരിക്കൽ വീണു കിട്ടുന്ന അധിക ദിവസം. ഫെബ്രുവരി 29ന്റെ പ്രത്യേകത അതാണ്. ഈ ദിവസം ജന്മദിനം ആഘോഷിക്കുന്നത് അപൂർവത തന്നെയാണ്. ഇവരെ ലീപ്ലിംഗ്സ് എന്നാണ് അറിയപ്പെടുന്നത്. 2024ലാണ് അടുത്ത അധിവർഷം. ഇവർക്കിനി ഒരു പിറന്നാൾ ആഘോഷിക്കണമെങ്കിൽ നാല് വർഷം കാത്തിരിക്കണം.
നിരവധി പ്രത്യേകതകൾ ഈ അധിക ദിവസത്തിനുണ്ട്. കൗതുകകരമായ ആ പ്രത്യേകതകൾ ചുവടെ
Bạn đang xem: നാലു വർഷം കൂടുമ്പോൾ വീണു കിട്ടുന്ന അധിക ദിവസം; അധിവര്‍ഷത്തിന്റെ വിശേഷങ്ങൾ
അധിവർഷ കോക്ടെയിൽ; അധിവർഷത്തിന് ഔദ്യോഗികമായൊരു കോക്ടെയിൽ ഉണ്ട്. 1928 ൽ ലണ്ടനിലെ സവോയ് ഹോട്ടലിലെ ബാർടെൻഡർ ഹാരി ക്രാഡോക്ക് ഇഞ്ചി, നാരങ്ങ നീര്, ഗ്രാൻഡ് മാർനിയർ, സ്വീറ്റ് വെർമത്ത് എന്നിവ നിശ്ചിത അളവിൽ സംയോജിപ്പിച്ച് ഉണ്ടാക്കിയതായിരുന്നു ഇത്. ഇതുവരെ മിക്സ് ചെയ്യപ്പെട്ട കോക്ടെയിലുകളിൽ ഏറ്റവുമധികം ആവശ്യക്കാർ ഉണ്ടായിരുന്നത് ഇതിനായിരുന്നുവെന്നാണ് ഹോട്ടൽ വ്യക്തമാക്കിയിരിക്കുന്നത്.
also read: മകളുടെ വിവാഹക്ഷണക്കത്തിൽ ഹിന്ദു ദൈവങ്ങളും: മതസൗഹാര്‍ദ്ദം പ്രചരിപ്പിക്കാനെന്ന് ഇസ്ലാം വിശ്വാസിയായ പിതാവ്
അധിവർഷ ജൻമദിന കുടുംബം: അധിവർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചെന്ന ഔദ്യോഗിക റെക്കോർഡ് നിലവിൽ നോർവേയിൽ നിന്നുള്ള ഹെൻറിക്സൻ കുടുംബത്തിനാണ്. ഫെബ്രുവരി 29 ന് കരിൻ ഹെൻറിക്സൻ മൂന്ന് കുട്ടികളെ പ്രസവിച്ചു. 1960 ൽ മകൾ ഹെയ്ഡിയെയും 1964 ലും 1968 ലുംആൺ മക്കളായ ഒലവ്, ലീഫ് മാർട്ടിൻ എന്നിവരെയും.
അധിവർഷത്തിലെ മൂന്ന് തലമുറകൾ: ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് അനുസരിച്ച്, ഫെബ്രുവരി 29 ന് തുടർച്ചയായി മൂന്ന് തലമുറകൾ ജനിക്കുന്ന ഒരു കുടുംബം എന്ന റെക്കോർഡ് അയർലാൻഡിലെ പീറ്റർ ആന്റണിയുടെ കുടുംബത്തിനാണ്. പീറ്റർ ആന്റണി 1940ലെ അധിവർഷത്തിലും അദ്ദേഹത്തിന്റെ മകൻ പീറ്റർ എറിക് 1964 ലെ അധിവർഷത്തിലും അദ്ദേഹത്തിന്റെ ചെറു മകൾ ബെഥാനി വെൽത്ത് 1996 ലെ അധിവർഷത്തിലുമാണ് ജനിച്ചത്.
Xem thêm : महाशिवरात्रि पर 10 वाक्य (10 Lines on Mahashivratri in Hindi)
ആടുകൾക്ക് മോശം വർഷം: സ്കോട്ട്ലൻഡിൽ അധിവർഷം കന്നുകാലികൾക്ക് മോശമാണെന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് അവർക്കിടയിൽ ഒരു പഴഞ്ചൊല്ലുപോലുമുണ്ട്. (Leap year was ne’er a good sheep year)
also read: അതിജീവനത്തിന്റെ ലോകം: സോഷ്യല്‍ മീഡിയയിൽ വൈറലായി മലാല യൂസഫ്സായ്-ഗ്രേറ്റ തുൻബെർഗ് കൂടിക്കാഴ്ച
നാല് വർഷത്തിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന പത്രം: ഫ്രഞ്ച് പാരഡി പത്രം La Bougie du Sapeur നാല് വർഷത്തിലൊരിക്കൽ ഫെബ്രുവരി 29നാണ് പ്രസിദ്ധീകരിക്കുന്നത്. പകർപ്പുകൾക്ക് നാല് യൂറോയാണ് വില. 100 യൂറോക്ക് നിങ്ങൾക്ക് 100 വർഷത്തെ സബ്സ്ക്രിപ്ഷൻ വാങ്ങാം.
അധി വർഷത്തിൽ വിവാഹഭ്യർഥന നിരസിച്ചാൽ: യൂറോപ്യൻ രാജ്യങ്ങളില്‍ ഫെബ്രുവരി 29 ന് പുരുഷൻ സ്ത്രീയുടെ വിവാഹാഭ്യർഥന നിരസിച്ചാൽ അയാൾ അവള്‍ക്ക് 12 ജോഡി കയ്യുറകൾ വാങ്ങി നൽകണം. വിവാഹനിശ്ചയ മോതിരം ഇല്ലാത്തതിന്റെ നാണക്കേടിൽ നിന്ന് കയ്യുറകൾ സ്ത്രീയെ രക്ഷിക്കും എന്നതാണ് ഇതിനു പിന്നിലെ വിശ്വാസം.
**അധിവർഷത്തിൽ ജനിച്ച് അധിവർഷത്തിൽ മരിച്ചു:**1869 നും 1872 നും ഇടയിൽ ടാസ്മാനിയയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ബ്രിട്ടീഷ് വംശജനായ ജെയിംസ് മിൽനെ വിൽസൺ ആണ് അധിവർഷ ദിനത്തിൽ ജനിച്ച് അധിവർഷ ദിനത്തിൽ മരിച്ചത്. വേൾഡ് ഹെറിറ്റേജ് എൻസൈക്ലോപീഡിയയാണ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. വിൽസൺ 1812 ഫെബ്രുവരി 29 നാണ് ജനിച്ചത് 1880 ഫെബ്രുവരി 29 ന് 17-ാം ജന്മദിനത്തിൽ മരിച്ചു. 68 വയസായിരുന്നു അദ്ദേഹത്തിന്.
അപൂർവ രോഗ ദിനം: ഫെബ്രുവരി 29 അപൂർവ രോഗ ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള 6,000 ത്തിലധികം അപൂർവ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2008 ഫെബ്രുവരി 29 നാണ് ആദ്യമായി അപൂർവ രോഗ ദിനം അടയാളപ്പെടുത്തിയത്.
ഫെബ്രുവരി 29ന് ജനിച്ച പ്രമുഖർ
Xem thêm : IPL 2024 Full Schedule: आईपीएल 2024 का फाइनल चेन्नई में, KKR और SRH के बीच IPL 2024 का Final
1860: ഇലക്ട്രിക് ടാബുലേറ്റിംഗ് മെഷീൻ കണ്ടുപിടിച്ച ഹെർമൻ ഹോളറിത്ത്
1896: ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി (1977-79).
1904: ഏറ്റവും നീണ്ട പേരുള്ളയാൾ – Adolph Blaine Charles David Earl Frederick Gerald Hubert Irvin John Kenneth Lloyd Martin Nero Oliver Paul Quincy Randolph Sherman Thomas Uncas Victor William Xerxes Yancy Zeus Wolfeschlegelsteinhausen
1904: കലാക്ഷേത്ര സ്ഥാപക രുഗ്മിണി ദേവി അരുൺഡലെ
1908: പെയിന്റർ ബാൽതൂസ്.
1960: മോട്ടിവേഷണൽ സ്പീക്കർ ജയ് റോബിൻസ്
1976: റാപ്പർ ജാ റൂൾ.
Nguồn: https://nanocms.in
Danh mục: शिक्षा